2009, ജൂൺ 8, തിങ്കളാഴ്‌ച

ഹസ്ത രേഖാ ശാസ്ത്രം

ഹസ്തരേഖാ ശാസ്ത്രത്തെ കുറിച്ച് വിവരമുള്ളവര്‍ എന്ത് പറയുന്നു എന്നറിയാന്‍ ആഗ്രഹിക്കുന്നു. ജ്യോതിഷം നമ്മുടെ പൌരാനികന്മാര് നിര്മിച്ച ഒരു ശാസ്ത്രഭാസം ( pseudo science ) ആണെന്നാണ് എനിക്കു തോന്നുന്നത് അതിന്ടെ ഫലപ്രവചനം ഒരിക്കലും അമ്പതു ശതമാനം പോലും ശരിയാകാറില്ല. ഫലപ്രവചനം ശരി ആകുന്നില്ലെന്കില്‍ അതിനെക്കൊണ്ടു എന്ത് പ്രയോജനം ? ദൂരെക്കിടക്കുന്ന ഗോളങ്ങള് എങ്ങിനെയാണ് മനുഷ്യന്ടെയും മറ്റു ജീവജാലങ്ങളുടെയും ഭാഗദേയം നിര്ണയിക്കുക. അതിന്നു യാതൊരു സാധ്യതയും കാണുന്നില്ല. മഹര്ഷിമാര് ഉണ്ടാക്കിയതാണെന്ന് പറഞ്ഞാല് യാതൊന്നും ആലോചിക്കാതെ അതേപടി വിശ്വസിക്കുന്നവര്‍ക്ക് വേണ്ടി മാത്രമാണ് ജ്യോതിഷമെന്നു തോന്നുന്നു.

ഹസ്തരേഖ ശാസ്ത്രം ശരിയായ ഒരു ശാസ്ത്രമാവാന്‍ സാധ്യതയുണ്ടെന്നാണ് എനിക്കു തോന്നുന്നത് . കൈയിലുള്ള രേഖകള് എന്തിനു വേണ്ടിയാണ് പ്രകൃത്യാ ഉണ്ടായിട്ടുള്ളത്?ചില യുക്തിവാദികള് പറയുന്നതുകേട്ടു " അത് കൈ മടക്കുകയും നീര്ക്കുകയും ചെയിതു കൊണ്ടിരിക്കുന്നതിനാല് താനേ ഉണ്ടായതാവാം" എന്ന്. ഇതു അത്ര വിശ്വാസയോഗ്യമല്ല. കാരണം കൈപ്പടം മടങ്ങുന്ന സ്ഥാനത്ത് മാത്രമല്ല വരകള് കാണുന്നത്. മടക്കുവരാന് സാധ്യതയില്ലാത്ത സ്ഥാനത്തും വരകള് കാണപ്പെടുന്നു. അപ്പോള് ആ വരകള് നമ്മുടെ ശരീരത്തിലെ ചില രാസപ്രവര്‍ത്തനം കൊണ്ട് ഉണ്ടാവുന്നതാവാന്‍ സാധ്യതയില്ലേ . നമ്മുടെ കഴിഞ്ഞ കാലത്തെ സംഭവത്തെ കുറിച്ചുള്ള രേഖ (document) ആയിരിക്കുമോ അതെന്നു സംശയം തോന്നുന്നു. ചില മരങ്ങളിലും മറ്റുമുള്ള രേഖകള് നോക്കി അതിന്ടെ പ്രായവും മറ്റും ചിലര് നിര്ണയിക്കുന്നത് കാണാറുണ്ട്. പ്രകൃതി നമ്മുടെ ഭൂതകാലതിണ്ടേ സംഭവങ്ങളുടെ ഒരു രേഖ നമ്മുടെ കൈയില് വരച്ചു വരച്ചുവെക്കുന്നതായിരിക്കുമോ എന്ന് സംശയിക്കാമെന്നു തോന്നുന്നു .

ഭൂതകാല സംഭവങ്ങള്‍ ഏകദേശം അറിഞ്ഞാല്‍ ഭാവി ഏറെക്കുറെ പ്രവചിക്കാമല്ലോ. ഒരു കുരുടന്‍ പോകുന്ന വഴിയില്‍ ഒരു വലിയ കുഴി ഉണ്ടെന്നു വിചാരിക്കുക. അപ്പോള്‍ അതറിയാതെ മുമ്പോട്ട്‌ നടക്കുന്ന കുരുടന്‍ ആ കുഴിയില്‍ വീഴാന്‍ സാധ്യത ഉണ്ടെന്നു പ്രവചിക്കാം അത്തരത്തില്‍ ഒരു സാധ്യത ഹസ്തരേഖ ശാസ്ത്രതിന്നും ഉണ്ടായികൂടെ എന്ന് സംശയിക്കുന്നതില്‍ വലിയ തെറ്റുണ്ടെന്ന് തോന്നുന്നില്ല. ഇതിനെ പറ്റിയാണ് കൂടുതല്‍ ഗവേഷണങ്ങള്‍ നടത്തേണ്ടതാണ്. ഏതായാലും രേഖപ്രകാരം ശരിക്കും ഭാവി പ്രവചിക്കാന്‍ സാധ്യമല്ലെന്നാണ് എന്റെ അഭിപ്രായം. ഭാവിയെപ്പറ്റി ഏകദേശം ഊഹിക്കാംഎന്നു മാത്രം.

ഈ വിഷയത്തില്‍ വിവരമുള്ളവരില്‍ നിന്ന് കൂടുതല്‍ അറിവാന്‍ ആഗ്രഹിക്കുന്നു.

1 അഭിപ്രായം: